ലേക്‌ഷോര്‍ ആശുപത്രി നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം:...


കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മാടവന ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ലേക്‌ഷോര്‍ ആശുപത്രിക്ക് മുന്നില്‍ പോലിസ് തടഞ്ഞു. ശേഷം സമര പന്തലില്‍ ചേര്‍ന്ന പൊതു യോഗം സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം.എം മുഹമ്മദ് ഉമര്‍ ഉദ്ഘാടനം  ചെയ്തു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന  ഈ സമരം സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വളരെ തുച്ഛമായ ശമ്പളത്തിനാണ് നഴ്‌സിംഗ് മേഖലയിലുള്ളവര്‍ ജോലി ചെയ്യുന്നത്. ലക്ഷങ്ങള്‍ മുടക്കി ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ലഭിക്കുന്നത് ആയിരത്തില്‍ കുറഞ്ഞ ശമ്പളമാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ലക്ഷങ്ങളാണ് ശമ്പളയിനത്തില്‍ കൈപറ്റുന്നത്. ഈ അനീതി അവസാനിപ്പിക്കേണ്ടതുണ്ട്. രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്ന സമീപനം മാനേജ്‌മെന്റ് സ്വീകരിക്കരുത്. വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  കെ.എ ഫിറോസ് പ്രസംഗിച്ചു.യു.എന്‍.എ യൂനിറ്റ് കണ്‍വീനര്‍ ബിപിന്‍ ചാക്കോ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എം.പി. ഫൈസല്‍ സമാപനവും നിര്‍വ്വഹിച്ചു.  ജനറല്‍ സെക്രട്ടറി ഷക്കീല്‍ മുഹമ്മദ്, അഡ്വ കെ.കെ ഫൈസല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.



മരുന്ന്‌ വില വര്‍ധനവിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു...


കോഴിക്കോട്‌: രൂക്ഷമായ മരുന്ന്‌ വിലയുടെ പ്രതിസന്ധിയിലേക്ക്‌ രാജ്യം എടുത്തെറിയപ്പെടുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ രക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടത്‌ അനിവാര്യമാണെന്ന്‌ സോളിഡാരിറ്റി സംസ്ഥാന സമിതിയും എത്തിക്കല്‍ മെഡിക്കല്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. മരുന്നുകള്‍ക്ക്‌ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലൂടെ മാത്രമേ സാധരണക്കാരെ രക്ഷിക്കാന്‍ കഴിയൂ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടികാട്ടി. മരുന്ന്‌ വിലയുടെ പ്രതിസന്ധി ജനജീവിതത്തെ ദുസ്സഹമായി ബാധിക്കുമ്പോള്‍ ബോധവല്‍ക്കരണത്തിലൂടെയും ജനകീയ പ്രക്ഷോഭത്തിലൂടെയും ജനങ്ങളെ രക്ഷിക്കാന്‍ രാഷ്‌ട്രീയ- ജനകീയ പ്രവര്‍ത്തകര്‍ക്ക്‌ ബാധ്യതയുണ്ടെന്ന്‌ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ്‌ പാലേരി പറഞ്ഞു. മരുന്ന്‌ വിലവര്‍ധനവിനെതിര പൊതുവേദി രൂപീകരിച്ച്‌ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗവണ്‍മെന്റ്‌ പോളിസിയില്‍ ഉണ്ടായ മാറ്റമാണ്‌ ഈ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ വിഷയമവതപിപ്പിച്ച്‌ സംസാരിച്ച എത്തിക്കല്‍ മെഡിക്കല്‍ ഫോറം സംസ്ഥാന സെക്രട്ടറി ഡോ.അബ്‌ദുറഹ്‌മാന്‍ ദാനി അഭിപ്രായപ്പെട്ടു. ഔഷധ കമ്പനികളെ ബഹുരാഷ്‌ട്ര കുത്തകകള്‍ വിഴുങ്ങുന്നതാണ്‌ ഇതിന്റെ മറ്റൊരു കാരണമെന്ന്‌ കേരള മെഡിക്കല്‍ സെയില്‍സ്‌ റപ്രസന്റേറ്റീവ്‌ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വല്‍സകുമാര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ നാല്‍പ്പത്തിയൊമ്പത്‌ ശതമാനത്തോളം കമ്പനികളുടെ നിയന്ത്രണം ബഹുരാഷ്‌ട്ര കമ്പനികളുടെ കൈകളിലാണ്‌. വില നിയന്ത്രണത്തിന്‌ സര്‍ക്കാര്‍ മേഖലയില്‍ തന്നെ കമ്പനികള്‍ തുടങ്ങേണ്ടത്‌ അനിവാര്യമാണെന്ന്‌ കേരള പ്രൈവറ്റ്‌ ഫാര്‍മ സ്യൂട്ടിക്കല്‍സ്‌ അസോസിയേഷന്‍ പ്രതിനിധി ടി.സതീഷ്‌ അഭിപ്രായപ്പെട്ടു. പ്രൊസ്സസ്‌ പേറ്റന്റ്‌ എന്നതിനുപകരം പ്രൊഡക്‌ട്‌ പേറ്റന്റ്‌ നിയമം പാസക്കപ്പെട്ടതാണ്‌ പ്രശ്‌നത്തിന്റെ കാരണമെന്ന്‌ അദ്ദേഹം ചൂണ്ടി കാട്ടി.

കോഴിക്കോട്‌ പ്രസ്സ്‌ക്ലബ്‌ ഹാളില്‍ നടന്ന പരിപാടിയില്‍ ടി.മുഹമ്മദ്‌ വേളം, പ്രജേഷ്‌സെന്‍, സി.കെ കരുണന്‍, ഡോ.ഫവാസ്‌, പി.ഗിരീഷ്‌, ടി.കെ.എ അസീസ്‌, ഡോ.കലീം, കെ.ആര്‍ സാബിര്‍, റഫീഖ്‌ റഹ്‌മാന്‍ മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ജി മുജീബ്‌ നന്ദിയും പറഞ്ഞു.



മഅ്ദനിയുടെ വിചാരണ സുതാര്യമാക്കണം: മനുഷ്യാവകാശ സമ്മേളനം


തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണ സുതാര്യമാക്കണെമന്നും അദ്ദേഹത്തെ വിട്ടയക്കാന്‍ കേരളം ഉടനടി ഇടപെടണമെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച 'മഅ്ദനി കരിനിയമങ്ങളുടെ തടവുകാരന്‍' - മനുഷ്യാവകാശ സമ്മേളനം ആവശ്യപ്പെട്ടു. ഭരണകൂടത്തിന് അതൃപ്തിയുള്ളവരെ അകത്താക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന കരിനിയമായ യു.എ.പി.എ പ്രകാരമാണ് മഅ്ദനിയും തടവറയ്ക്കുള്ളില്‍ കഴിയുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ് അഭിപ്രായപ്പെട്ടു.

മഅ്ദനിയുടെ വിചാരണ നിലവില്‍ സുതാര്യമായല്ല നടക്കുന്നത്. അഭിഭാഷകനു പോലും മഅ്ദനിയെ സന്ദര്‍ശിക്കണമെങ്കില്‍ തീവ്രമായ പരിശോധനകള്‍ക്കു ശേഷമാണ് സാധിക്കുന്നത്. സുരക്ഷയാണ് ഇതിനായി സര്‍ക്കാര്‍ ഉന്നയിക്കുന്ന തടസവാദമെങ്കില്‍ കര്‍ണാടയ്ക്ക് പുറത്ത് വിചാരണ നടപ്പിലാക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കും വിചാരണ കാണുവാന്‍ അസരമൊരുക്കണം - അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനമാണ് അഗ്രഹാര ജയിലിലും നടക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു. കോടതിയ്ക്ക് വിരുദ്ധമായ നിലാപടുകളാണ് പലപ്പോഴും ന്യായാധിപന്മാര്‍ വിധിക്കുന്നത്. കരിനിയമങ്ങള്‍ രാജ്യത്ത് അവസാനിക്കുന്നില്ല എന്നതാണ് പുതിയ യുഎപിഎ നിയമത്തിലൂടെ വ്യക്തമാവുന്നത്.  കരിനിയമം നടപ്പിലാക്കാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വേണമെന്നിരിക്കെ ഭരണാധികാരികള്‍ സ്വന്തം ഇഷ്ടപ്രകാരമാണിവിടെ കരിനിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇവിടെ നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത കോടതികള്‍ക്കാണ് - അദ്ദേഹം പറഞ്ഞു.

മുസ്‌ലീംകള്‍ക്ക് എതിരെ സംഘടിതമായതു ആസൂത്രിതമായതുമായ കുത്സിതശ്രമങ്ങളാണ് നടന്നുവരുന്നത്. ലൗജിഹാദ് ഇതിന് വ്യക്തമായ മറ്റൊരു ഉദാഹരണമാണ്. മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ചിലര്‍ ഉന്നയിക്കുന്നത് മഅ്ദനിയുടെ പഴയ പ്രസംഗത്തെക്കുറിച്ചാണ്. ആ നിലാപടുകള്‍ അദ്ദേഹം മാറ്റിയെന്ന് നമുക്ക് വ്യക്തമാണ് - ബി.ആര്‍.പി ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമനിരൂപകന്‍ ഭാസുരേന്ദ്രബാബു, ജനതാദള്‍ എസ് ദേശീയ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍, വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷെഫീഖ്, എന്‍.വൈഎല്‍ സംസ്ഥാന പ്രസിഡന്റ് ബുഖാരി മന്നാനി,  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സജീദ്, കെ.എം.വൈ.എഫ് സംസ്ഥാന സമിതി അംഗം സുലൈമാന്‍ ദാരിമി, സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാപ്രസിഡന്റ് അമീര്‍കണ്ടല്‍, സെക്രട്ടറി എം. ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.









ഇ-മെയില്‍ ചോര്‍ത്തല്‍ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം :...

തിരുവനന്തപുരം : പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളുമടക്കം വ്യക്തികളുടേയും സംഘടനകളുടേയും ഇമെയില്‍ കേരള പോലീസ് രഹസ്യാന്യഷണ വിഭാഗം നിരീക്ഷിക്കുന്നതായി പുറത്തു വന്ന റിപ്പോര്‍ട്ട് സമൂഹത്തെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് ഇടവരുത്തിയ സാഹചര്യവും കാരണവും ആഭ്യന്ത വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. അഡീഷണല്‍ ഡി.ജിപി. ഹേമചന്ദ്രനു വേണ്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ പോലീസ് സൂപ്രണ്ട് കെ.കെ. ജയമോഹന്‍ പി3. 2444/2011 . എസ്.ബി എന്ന നമ്പരില്‍ ഗൂഗിള്, യാഹൂ എന്നിവയടക്കം വിവിധ ഇ-മെയില്‍ ദായക കമ്പനികള്‍ക്ക് നല്‍കിയ രഹസ്യ സന്ദേശത്തിലാണ് 268 ഇ-മെയിലുകള്‍ തുറന്നു പരിശോധിക്കാനുള്ള വിവരങ്ങള്‍ കൈമാറണമെന്നു ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. നിരീക്ഷിക്കപ്പെടുന്നവര്‍ പ്രത്യേക ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമല്ല എന്നതും നിരീക്ഷിക്കുന്നവരില്‍ പേരും മുസ്ലീം സമുദായത്തിലുള്ള വ്യക്തികളാണ് എന്നതും കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു. ഇത്രയധികം പൗരന്‍മാരെടെ സ്വകാര്യതയിലേക്ക് ഭരണകൂടം എത്തിനോക്കുന്നത് പൗരാവകാശങ്ങളുടെ മേലുള്ള അതിശക്തമായ കടന്നുകയറ്റമാണ്. ഒരു പ്രത്യേക സമുദായത്തെ ടാര്‍ജറ്റു ചെയ്യുന്നു എന്നുള്ളത് അതിലേറെ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ആഭ്യന്തവകുപ്പ് കയ്യാളുന്ന സംസ്ഥാന മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാകുമെന്ന് കരുതാനാവില്ല.മുസ്ലീം സമുദായത്തെ ഭരണകൂടം സംശയത്തിന്റെ കണ്ണോടെ കാണുന്നത് അപലപനീയമാണ്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയായ മുസ്ലീം ലീഗിന്റെ ഒരു വിഭാഗം നേതാക്കളെപ്പോലും നിരീക്ഷിക്കുന്നുണ്ട് എന്നത് വിചിത്രമാണ്. ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന്റെ അഭിപ്രായം വ്യക്തമാക്കണം. തീവ്രവാദവേട്ടയുടെ പേരു പറഞ്ഞ് മുസ്ലീം സമൂഹത്തെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടനീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇ-മെയില്‍ ചോര്‍ത്തല്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്‍മാറണമെന്നും സോളിഡാരിറ്റി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദസെക്രട്ടറി കെ.സജീദ് എന്നിവര്‍ പങ്കെടുത്ത

സോളിഡാരിറ്റി കോഴിക്കോട്‌ ജില്ല പുറത്തിറക്കിയ ജസ്റ്റിസ്‌ സി.ഡി...

സോളിഡാരിറ്റി കോഴിക്കോട്‌ ജില്ല പുറത്തിറക്കിയ ജസ്റ്റിസ്‌ സി.ഡി പ്രകാശനം സംസ്ഥാന പ്രസിഡണ്ട്‌ പി.ഐ.നൗഷാദ്‌ പി.എം.പ്രേംരാജിന്‌ നല്‍കി നിര്‍വ്വഹിക്കുന്നു. 

സോളിഡാരിറ്റി...

കോഴിക്കോട്‌. സോളിഡാരിറ്റി പ്രവര്‍ത്തക ഫണ്ട്‌ ശേഖരണത്തിന്റെ...

തുടര്‍ന്നു വായിക്കുക

സി.പി. റോയിക്കെതിരായ...

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം പുതിയഡാമല്ല...

തുടര്‍ന്നു വായിക്കുക

മുല്ലപ്പെരിയാര്‍:...

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുക,...

തുടര്‍ന്നു വായിക്കുക

മുല്ലപ്പെരിയാര്‍...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി...

തുടര്‍ന്നു വായിക്കുക

ചില്ലറ...

കോഴിക്കോട് : ചില്ലറവ്യാപാരമേഖലയില്‍ മള്‍ട്ടി ബ്രാന്റ് മേഖലയില്‍...

തുടര്‍ന്നു വായിക്കുക

ജില്ലാവാര്‍ത്തകള്‍

തിരുവനതപുരം

വിളപ്പില്‍ശാല ജനകീയ സ,മരസമിതി നേതാക്കളെ...

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍...

തുടര്‍ന്നു വായിക്കുക...

കൊല്ലം

പെട്രോള്‍ വില വര്‍ദ്ധന ദേശീയ പാത...

കൊല്ലം: പെട്രോള്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്...

തുടര്‍ന്നു വായിക്കുക...

പത്തനംതിട്ട

ഈഫ്താര്‍ സംഗമം ശ്രദ്ധേയമായി.

പത്തനംതിട്ട- സോളിഡാരിറ്റി പത്തനംതിട്ട ജില്ലാ സമിതി...

തുടര്‍ന്നു വായിക്കുക...

ആലപ്പുഴ

ചില്ലറ വ്യാപാര മേഖല കുത്തകള്‍ക്കു...

ചില്ലറ വ്യാപാര മേഖല കുത്തകകള്‍ക്ക് തീറെഴുതിയ സര്‍ക്കാര്‍...

തുടര്‍ന്നു വായിക്കുക...

കോട്ടയം

പെട്രോള്‍ വില വര്‍ദ്ധയില്‍...

കോട്ടയം : സോളിഡാരിറ്റി കോട്ടയം ജില്ലാകമ്മിറ്റി പെട്രോള്‍...

തുടര്‍ന്നു വായിക്കുക...

ഇടുക്കി

ആംബുലന്‍സ് സര്‍വ്വീസ്...

എന്‍ഡോസള്‍ഫാന്‍...

തുടര്‍ന്നു വായിക്കുക...

എറണാകുളം

ചില്ലറ വ്യാപരമേഖലകളില്‍ കുത്തകളെ...

മൂവാറ്റുപുഴ : ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം...

തുടര്‍ന്നു വായിക്കുക...

തൃശൂര്‍

എന്‌ഡോസള്ഫാന് നിരോധനം സോളിഡാരിറ്റി...

ചാവക്കാട്; എന്‌ഡോസള്ഫാന് എന്ന മാരക വിഷം...

തുടര്‍ന്നു വായിക്കുക...

പാലക്കാട്‌

ചില്ലറ വ്യാപരമേഖലകളില്‍ കുത്തകളെ...

പാലക്കാട് : ചില്ലറവ്യാപാരമേഖലയില്‍ മള്‍ട്ടി ബ്രാന്റ്...

തുടര്‍ന്നു വായിക്കുക...

മലപ്പുറം

മലപ്പുറത്തു അനുവദിച്ച മെഡിക്കല്‍ കോളജ്...

മലപ്പുറം ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ്...

തുടര്‍ന്നു വായിക്കുക...

കോഴിക്കോട്

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍...

പെട്രോള്‍ വില വര്‍ദ്ദനടില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി...

തുടര്‍ന്നു വായിക്കുക...

വയനാട്

ചില്ലറ വ്യാപരമേഖലകളില്‍ കുത്തകളെ...

വയനാട് : ചില്ലറവ്യാപാരമേഖലയില്‍ മള്‍ട്ടി ബ്രാന്റ്...

തുടര്‍ന്നു വായിക്കുക...

കണ്ണൂര്‍

ദേശീയപാത വികസനം ബി.ഒ.ടിയില്‍ വേണ്ട...





കണ്ണൂര്‍: കേരളത്തിലെ ദേശീയപാത വികസനം ബി.ഒ.ടി വത്കൃത...

തുടര്‍ന്നു വായിക്കുക...

കാസര്‍കോഡ്‌

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ജില്ലാ...

മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്നാവ്യപ്പെട്ട്...

തുടര്‍ന്നു വായിക്കുക...

malabar poster aadhaar കേരളീയ പൊതു മണ്ഡലവും അമേരിക്കന്‍ സാമ്രാജ്യത്തവും പൊതുസമ്മേളനം ഭൂപരിഷ്‌കരണം - വര്‍ത്തമാനവും ഭാവിയും ടേബിള്‍ടോക് മഅദനിയെ മോചിപ്പിക്കുക: മനുഷ്യാവകാശ സമ്മേളനം  വികസനഫോറം

കാമ്പയിന്‍

സോളിഡാരിറ്റി പ്രവര്‍ത്തന ഫണ്ട്‌...

സോളിഡാരിറ്റി പ്രവര്‍ത്തന ഫണ്ട്‌ ശേഖരണം. 2012 ജനുവരി 1 - 31

തുടര്‍ന്നു വായിക്കുക...

മലബാര്‍ വികസനത്തിന്റെ കണക്ക്...

മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വലമായ...

തുടര്‍ന്നു വായിക്കുക...

ആധാര്‍ പൗരാവകാശത്തിന്റെ പൂട്ടും...

ആധാര്‍ പൗരാവകാശത്തിന്റെ പൂട്ടും താക്കോലും 

തുടര്‍ന്നു വായിക്കുക...

കൂടുതല്‍ കാമ്പയിന്‍

1 2 3   

സോളിഡാരിറ്റി പത്രിക

പ്രസാധനം

ഡോക്യുമെന്ററി / കവിത / ഗാനം

വികസന ഫോറം

വീഡിയോകള്‍

ഫോട്ടോഗാലറി