ജനകീയ കുടിവെള്ള പദ്ധതി രാം ഘട്ടം: മന്ത്രി അനില്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.
Posted on Apr 07 2012

സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി രാം ഘട്ടം: മന്ത്രി അനില്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.
മലപ്പുറം: ജനാധിപത്യ ഗവണ്‍മെന്റുകള്‍ക്ക്‌ വികസനം സാധ്യമാവണമെങ്കില്‍ മനസ്സുകളുടെ മാറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന്‌ പട്ടികജാതി, പിന്നാക്ക സമുദായ ക്ഷേമ വകുപ്പ്‌ മന്ത്രി ബഹു.അനില്‍ കുമാര്‍ പ്രസ്‌താവിച്ചു. സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി രാംഘട്ട പ്രവര്‍ത്തനങ്ങള്‍ മങ്കടയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ പ്രശ്‌നം, റോഡ്‌ വികസനം തുടങ്ങിയവ പ്രാവര്‍ത്തികമാവണമെങ്കില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കപ്പുറം നാടിന്റെ ആവശ്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന മനസ്സ്‌ സമൂഹത്തിനുാകണമെന്നും മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. സോളിഡാരിറ്റി കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ രായിരം കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം ലഭിക്കുന്ന അമ്പത്‌ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തികരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു.
സമര പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ സേവന പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കുക എന്നത്‌ സോളിഡാരിറ്റിയുടെ മാത്രം പ്രത്യേകതയാണെന്ന്‌ അധ്യക്ഷ പ്രസംഗം നിര്‍വ്വഹിച്ചു കൊ്‌ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നൗഷാദ്‌ പറഞ്ഞു. പുതിയ അമ്പത്‌ കുടിവെള്ള പദ്ധതി പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീര്‍ എം.ഐ അബ്‌ദുല്‍ അസീസ്‌ നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ ബഷീര്‍ പദ്ധതി വിശദീകരിച്ചു. പുതിയ പദ്ധതികളുടെ സമ്മത പത്രം വിവിധ പ്രദേശവാസികള്‍ക്ക്‌ കൈമാറിക്കൊ്‌ പ്രമുഖ സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കൂട്ടില്‍ മുഹമ്മദലി, പ്രമുഖ ആക്‌ടിവിസ്റ്റ്‌ അഡ്വ.പി.എ പൗരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍രാജ്‌, കോണ്‍ഗ്രസ്സ്‌ മങ്കട ബ്ലോക്ക്‌ പ്രസിഡന്റ്‌ സമദ്‌ മങ്കട, എസ്‌.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ പി.പി ജസിം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ എ.ടി ഷറഫുദ്ധീന്‍ എന്നിവര്‍ സംബന്ധിച്ചു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ്‌ വേളം സ്വാഗത ഭാഷണം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ജലീല്‍ മോങ്ങം നന്ദി പറഞ്ഞു.