യുവാക്കള്‍ക്ക്‌ മാതൃകയായി സോളിഡാരിറ്റിയുടെ കൊയ്‌തുത്സവം
Posted on Apr 24 2012

യുവാക്കള്‍ക്ക്‌ മാതൃകയായി സോളിഡാരിറ്റിയുടെ കൊയ്‌തുത്സവം പേരാമ്പ്ര. കൃഷിയില്‍നിന്ന്‌ അകലുന്ന യുവാക്കളെ കൃഷിയിലേക്ക്‌ ആകര്‍ഷിക്കാന്‍ സോളിഡാരിറ്റി ചെറുവണ്ണൂര്‍ യൂനിറ്റ്‌ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ്‌ നാടിന്റെ ഉത്സവമായി. ചെറുവണ്ണൂര്‍ പരപ്പുവ പാണ്ടിയില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ്‌ സോളിഡാരിറ്റി നെല്‍കൃഷിയിറക്കിയത്‌. മൂന്നരമാസം കൊണ്ട്‌ വിളവെടുക്കുന്ന ചോതി നെല്‍വിത്താണ്‌ കൃഷിയിറക്കിയത്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്‌ വേളവും ചെറുവണ്ണൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ നളിനി നല്ലൂരും ചേര്‍ന്ന്‌ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പായസ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ വെസ്‌ പ്രസിഡണ്ട്‌, എന്‍.കെ.വത്സന്‍, കൃഷി ഓഫീസര്‍ കെ.എം.ശങ്കരന്‍, എം.എം.മുഹയുദ്ധീന്‍, സോളിഡാരിറ്റി സംസ്ഥാന മീഡിയ സെക്രട്ടറി സി.എം.ശെരീഫ്‌, ജില്ല മീഡിയ സെക്രട്ടറി എ.കെ.അബ്ദുല്‍ അസീസ്‌, ടി,അബ്ദുറഹ്‌മാന്‍, വി.പി.അഷ്‌റഫ്‌ മാസ്റ്റര്‍, ഷബീര്‍ അഹമ്മദ്‌ എന്നിവര്‍ പങ്കെടുത്തു.