
കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലാ വികസനം സംബന്ധിച്ച രണ്ടു ദിവസം നീണ്ടു നില്‍കുന്ന സമ്മേളനം 2012 ജൂലൈ 14,15 തീയതികളില്‍ തിരുവനന്തപുരത്ത് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ഗതാതഗതം, ഊര്‍ജ്ജം, വ്യവസായ-ഐ.ടി പാര്‍ക്കുകള്‍, അര്‍ബന്‍ പ്ലാനിങ് എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന വ്യത്യസ്‌ത സെമനാറുകള്‍, സംവാദങ്ങള്‍ തുടങ്ങിയവയാണ് പരിപാടിയുടെ ഉള്ളടക്കം. ജനപക്ഷ വികസന നയം മുന്‍ നിര്‍ത്തി സംഘടിപ്പിക്കുന്ന സമ്മേളനം, വലിയ തോതിലുള്ള അടിസ്ഥാന സൗകര്യവികസന വികസനം ലക്ഷ്യം വയ്‌ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. വിവിധ മേഖലയിലെ വിദഗ്‌ദര്‍, അക്കാദമിസ്റ്റുകള്‍, ഗവേഷകള്‍, ആക്‌ടിവിസ്റ്റുകള്‍, രാഷ്‌ട്രീ-സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ അണിനിരക്കും. സമ്മേളനത്തിന്റെ പ്രോഗ്രാം ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. താഴെപ്പറയുന്നവയില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു 1. പരിപാടിയുടെ പേര് 2. ഒരോ വിഷയത്തലും ഉള്‍പ്പെടുത്തേണ്ട തലക്കെട്ടുകള്‍ 3. വിഷയവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രബന്ധങ്ങള്‍ വിശദമായ അജണ്ട ഉടന്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.