ഭരണകൂടം ജനകീയ സംവാദത്തിന്‌ തയാറവണം- ശൈഖ്‌മുഹമ്മദ്‌ കാരക്കുന്ന്‌
Posted on May 02 2012

അമ്പല്ലൂര്‍: ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ധൈരമുെങ്കില്‍ പാലിയേക്കര ടോളിന്റെ വിഷയത്തില്‍ ജനകീയ സംവാദത്തിന്‌ തയാറാവണമെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ്‌മുഹമ്മദ്‌ കാരക്കുന്ന്‌ ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാതെ തന്നെ സുന്ദരവും ശാസ്‌ത്രീയവുമായ റോഡുകള്‍ നിര്‍മിക്കാന്‍ ജനപങ്കാളിത്തത്തോടെ സാധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാലിയേക്കരയില്‍ സഞ്ചാര സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതിനായി സോളിഡാരിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നൗഷാദ്‌ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്‌മാന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനാധിപത്യത്തിലും ആര്‍ദ്രതയിലും ഇപ്പോഴും വിശ്വസിക്കുന്നത്‌ കൊാണ്‌ സമരങ്ങള്‍ സമാധാന പരമാകുന്നതെന്ന്‌ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സി.ആര്‍ നീലകണ്‌ഠന്‍, പി.സി ഉണ്ണിച്ചെക്കന്‍, ഹാഷിം ചേന്ദമ്പിള്ളി, സി.എ അജിതന്‍, പി.ജെ മോന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിനു ശേഷം ടോള്‍ പ്ലാസയിലേക്ക്‌ നടത്തിയ ബഹുജന മാര്‍ച്ചിനെത്തുടര്‍ന്ന്‌ ടോള്‍ പിരിവ്‌ നിര്‍ത്തിവെച്ചു. മാര്‍ച്ചിനെ സംബോധന ചെയ്‌തത്‌ വിളയോടി വേണുഗോപാല്‍, പി.എന്‍.പ്രോവിന്റ്‌, ജോയ്‌ കൈതാരത്ത്‌, ഇ.എം അമീന്‍, റസാഖ്‌ പാലേരി തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്‌ വേളം സ്വാഗതവും സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ പി.എ വാഹിദ്‌ നന്ദിയും പറഞ്ഞു. സോളിഡാരിറ്റി സാംസ്‌കാരിക വേദിയുടെ `പിച്ചച്ചട്ടി' എന്ന നാടകവും വേദിയില്‍ അവതരിപ്പിച്ചു.