ദേശീയപാത വികസനം- ഭൂമിയും വീടും നല്‍കാതെ ജനങ്ങളെ കുടിയിറക്കാന്‍ സമ്മതിക്കില്ല.
Posted on May 17 2012

ദേശീയപാത- 47 വികസനം- ഭൂമിയും വീടും നല്‍കാതെ ജനങ്ങളെ കുടിയിറക്കാന്‍ സമ്മതിക്കില്ല.
തൃശൂര്‍- മണ്ണുത്തി മുതല്‍ വാളയാര്‍ വരെയുള്ള ദേശീയപാത 47 ലെ വികസനത്തിനുവേണ്ടി കുടിയിറക്ക്‌ ഭീഷണി നേരിടുന്ന വാണിയമ്പാറ, കൊമ്പഴ കോളനി നിവാസികള്‍ക്ക്‌ ഭൂമിയും വീടും നല്‍കാതെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന്‌ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ്‌ പാലേരി പറഞ്ഞു.കൂമ്പുഴയിലേയും വാണിയമ്പാറയിലേയും വീടുകള്‍ക്ക്‌ മുന്നില്‍ ഭൂമിയും വീടും നല്‍കാതെ കുടിയിറക്കാന്‍ അനുവദിക്കില്ല എന്ന മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. 40 വര്‍ത്തോളമായി താമസിച്ചുവരുന്ന വീടും സ്ഥലവും റോഡ്‌ വികസത്തിനുവേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ നോട്ടീസ്‌ ലഭിച്ച കുമ്പള കോളനി നിവാസികള്‍ സ്ഥലമെടുപ്പ്‌ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമര പോരാട്ടങ്ങള്‍ക്ക്‌ സോളിഡാരിറ്റി പിന്തുണ പ്രഖ്യാപിച്ചു. കൊമ്പഴയിലും വാണിയമ്പാറയിലുമായി 15 വീടുകളുടെ അറ്റകുറ്റ പണികള്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ പി.എ.വാഹിദ്‌, ഐ.ആര്‍.ഡബ്ലിയു മേഖലാ കോ-ഓഡിനേറ്റര്‍ അന്‍വര്‍ സാലിഹ്‌ മാസ്‌റ്റര്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ ആഷിക്‌ മതിലകം, മിര്‍സാദ്‌ മാള, തൃശൂര്‍ ഏരിയ സെക്രട്ടറ്‌ സുലൈമാന്‍ കാളത്തോട്‌, വാണിയമ്പാറ യൂണിറ്റ്‌ പ്രസിഡണ്ട്‌ ഷെമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 50 ഓളം പ്രവര്‍ത്തകരും നാട്ടുകാരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.