ഗുണ്‌ടകളെ വളര്‍ത്തുന്നത്‌ രാഷ്ട്രീയ ശക്തികള്‍ ഒ. അബ്ദുറഹ്മാന്‍
Posted on May 17 2012

കോഴിക്കോട്‌: ജനാധിപത്യത്തിന്‍െറ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ശക്തികളുടെ തണലിലാണ്‌ സംസ്ഥാനത്ത്‌ ഗുണ്‌ടകള്‍ വളരുന്നതെന്ന്‌ 'മാധ്യമം' പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍. എല്ലാ ജില്ലകളിലും ഓപറേഷന്‍ നടത്താന്‍ തക്കവണ്ണം ഗുണ്ടാപ്രവര്‍ത്തനം ശക്തിയാര്‍ജിച്ചു. ജയിലിലായാലും പുറത്തായാലും ഇവരെ സംരക്ഷിക്കാന്‍ പാര്‍ട്ടികളു്‌. നിയമത്തെ പരിഹസിച്ചുകൊുള്ള ഇവരുടെ പ്രവര്‍ത്തനത്തെ നേരിടാന്‍ ഭരണകൂടങ്ങള്‍ക്കാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'കൊലവിളി: രാഷ്ട്രീയ ഭീകരവാദികളില്‍നിന്ന്‌ കേരളത്തെ രക്ഷിക്കുക' എന്ന പേരില്‍ സോളിഡാരിറ്റി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം പറഞ്ഞവരെ നിഷ്‌കാസനം ചെയ്‌തുവെന്നാണ്‌ ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്‍െറ സാഹചര്യത്തെളിവുകള്‍ ചൂിക്കാട്ടുന്നത്‌. സി.പി.എമ്മിനെ പൂര്‍ണമായി കുറ്റപ്പെടുത്താന്‍ സമയമായില്ലെങ്കിലും ആ രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ചെറുക്കാന്‍ കെല്‍പുള്ള പ്രസ്ഥാനം ഇത്തരം പ്രവൃത്തികള്‍ നടത്തിയാല്‍ അതിന്‍െറ ഗുണം ലഭിക്കുന്നത്‌ ആര്‍ക്കാണെന്ന്‌ സഖാക്കള്‍ ആലോചിക്കണം. വധത്തിനുപിന്നില്‍ മതതീവ്രവാദികളെന്നു വരുത്തിവെക്കാന്‍ ആദ്യമേ ശ്രമം നടന്നു. സമൂഹത്തെ പുകമറക്കുള്ളില്‍ നിര്‍ത്താനേ ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ സാധിക്കൂ. കേസ്‌ െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ച്‌ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. ഇടതു ഭരണകാലത്ത്‌ ചിലരെ സഹായിച്ചതിനു പ്രത്യുപകാരം നല്‍കാന്‍ യു.ഡി.എഫ്‌ ഈ അവസരം ഉപയോഗിക്കും. പുറത്ത്‌ എന്തൊക്കെ പറഞ്ഞാലും ഇരുമുന്നണികളും ഇത്തരം കാര്യങ്ങളില്‍ ഒറ്റക്കെട്ടാണ്‌. കൊലപാതകം സംബന്ധിച്ച്‌ ഡി.ജി.പി പറഞ്ഞ വിവാദ പ്രസ്‌താവന ശരിവെക്കുന്ന തരത്തില്‍ ആഭ്യന്തര മന്ത്രിയും മലക്കംമറിഞ്ഞത്‌ ഇതിന്‍െറ തെളിവാണ്‌. കേസ്‌ അട്ടിമറിക്കുന്നത്‌ ഒഴിവാക്കാന്‍ യോജിച്ചപോരാട്ടം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ്‌ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഖാലിദ്‌ മൂസ നദ്വി സംസാരിച്ചു. ടി.കെ. ജുമാന്‍ സ്വാഗതവും എം. അബ്ദുല്‍ ഖയ്യൂം നന്ദിയും പറഞ്ഞു.