
കൊച്ചി: നിര്‍ദ്ദിഷ്‌ട കൊച്ചി-മംഗലാപുരം-ബാംഗ്ലൂര്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്ന് കൃഷിഭൂമിയും ജനവാസസ്ഥലങ്ങളും സംരക്ഷിക്കണമെന്ന് പി.രാജീവ് എം.പി ആവശ്യപ്പെട്ടു. ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്‌ടിംസ് ഫോറം കേരള-കര്‍ണാടക-തമിഴ്‌നാട് ഐക്യദാര്‍ഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ ഗെയിലിന്റെ ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. നിലവിലുള്ള അലൈമെന്റ് പുനപരിശോധിക്കാന്‍ ഗെയില്‍ അധികാരികള്‍ തയ്യാറവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തെ അഭിമുഖീകരിക്കേിവരുമെന്നും അദ്ദേഹം പറഞ്ഞു. കൊടിയ വഞ്ചനക്ക് വിധേയമായാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ പോവുന്നതെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഗെയില്‍ വിക്‌ടിംസ് ഫോറം ചെയര്‍മാന്‍ സി.ആര്‍ നീലകണ്‌ഠന്‍ പറഞ്ഞു. വികസനത്തിനെതിരല്ല ഈ സമരമെന്ന് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം, പി.കന്തസ്വാമി, എന്‍.കൃഷ്‌ണപ്രസാദ്, ഷബീര്‍, പ്രേമ ജി. പിഷാരടി, അജയ്‌ഘോഷ്, പുതുശ്ശേരി ശ്രീനിവാസന്‍, എന്‍.സുബ്രഹ്മണ്യന്‍, അഡ്വ.നന്ദിനി, ഹാഷിം ചേന്ദാമ്പിള്ളി, ജിയോജോസ് (എറണാകുളം), അഡ്വ.അബ്‌ദുസ്സലാം, എ.സഈദ്, കബീര്‍ നൊച്ചാട്, അഡ്വ.നാരായണന്‍, മുരുകാനന്ദന്‍ വാളയാര്‍ (പാലക്കാട്) എന്നിവര്‍ പ്രസംഗിച്ചു. വിക്‌ടിംസ് ഫോറം ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി സ്വാഗതവും എം.എം മുഹമ്മദ് ഉമര്‍ നന്ദിയും പറഞ്ഞു.