
കോഴിക്കോട്: ഐക്യകേരളം രൂപപ്പെട്ടതിനുശേഷം കേരളത്തില്‍ നടന്ന മുഴുവന്‍ രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു. ഇനി പാര്‍ട്ടിക്കാരില്‍ നിന്നു പട്ടിക വാങ്ങി പ്രതികളെ അറസ്റ്റുചെയ്യുന്നരീതി ഉാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാി തന്നെ പറയുകയുായി. അതിനര്‍ത്ഥം ഇതുവരെ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്കാരില്‍നിന്നും പട്ടിക വാങ്ങി അറസ്റ്റുചെയ്‌തു പോരുകയായിരുന്നുവെന്നാണ്. ര് മുന്നണികളുടെ ഭരണകാലങ്ങളിലും മിക്കപ്പോഴും സംഭവിച്ചുപോന്നത് ഇതാണ്. എം.എം.മണിയുടെ വെളിപ്പെടുത്തലിലും കൊലപാതകം നടത്തി പാര്‍ട്ടി തന്നെ പോലീസിന് വ്യാജ പ്രതികളെ നല്‍കുന്ന രീതിയെക്കുറിച്ച് പറയുന്നു്. ഇതിന്റെയെല്ലാം പശ്ചാതലത്തില്‍ പ്രതികള്‍ ശരിയായി ശിക്ഷിക്കപ്പെടാതെ പോയ മുഴുവന്‍ രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടണം. ശരിയായ അന്വേഷണം നടത്തിയാല്‍ കൊലപാതകത്തില്‍ മാത്രമല്ല അത് ഒത്തുതീര്‍ക്കുന്നതിലും ഇവിടുത്തെ മുഖ്യധാര പാര്‍ട്ടികള്‍ക്കിടയില്‍ ഗൂഢാലോചനകള്‍ നടന്ന വിവരങ്ങള്‍ പുറത്തുവരും. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുശേഷം ഇത്തരമൊരു ഒത്തുതീര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യത വളരെ അധികമാണ്. ഇതിനെതിരെ മാധ്യമങ്ങളും പൊതുസമൂഹവും വലിയ ജാഗ്രത പുലര്‍ത്തണം. ഇടത് വലത് പാര്‍ട്ടികളുടെ ചരിത്രം തന്നെ ഇത്തരമൊരു അപായ സാധ്യതയുടെ സൂചനകള്‍ നല്‍കുന്നു്. പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പി.ഐ നൗഷാദ് (സംസ്ഥാന പ്രസിഡന്റ്) ടി.മുഹമ്മദ് വേളം (സംസ്ഥാന ജനറല്‍ സെക്രട്ടറി) സുബ്‌ഹാന്‍ ബാബു (സംസ്ഥാന സെക്രട്ടറി)